കുറ്റ്യാടി: മരുതോങ്കര കള്ളാട് പ്രദേശത്ത് പ്രകൃതിയുമായി ഇണങ്ങി രൂപം നല്കിയ ഗ്രന്ഥാലയം നാടിന് സമര്‍പിച്ചു. സാഹിത്യകാരന് ജയചന്ദ്രന് മൊകേരി ഉദ്ഘാടനം ചെയ്തു. പൂര്‍ണമായും മരത്തടിയിലാണ് ഗ്രന്ഥാലയം പണിതിരിക്കുന്നത്. മുന്‍ഭാഗത്ത് മനോഹരമായ
കുളവുമുണ്ട്. ഇതിനോട് ചേര്‍ന്നാണ് കല്ലം മരവും ഉപയോഗിച്ചുകൊണ്ട് ഗ്രന്ഥാലയം നിര്‍മിച്ചത്. തേങ്ങാക്കല്ലുമ്മല് മാണിക്കം മെമ്മോറിയല്‍ ഭാഷാശ്രീ എന്ന് പേരിട്ട പ്രകൃതി സൗഹൃദ ഗ്രന്ഥാലയത്തില്‍ ധാരാളം പുസ്തകങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രകൃതിയോട് ഇണങ്ങി വായനയുടെ ലോകത്തേക്ക് വരാം എന്ന സന്ദേശത്തോടെയാണ് ഗ്രന്ഥാലം ഒരുക്കിയിരിക്കുന്നത്. കവി വൈജയന്തി പുരം അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ സാംസ്കാരിക പ്രവര്ത്തകന് ജോണ്‍ പൂതക്കുഴി മുഖ്യപ്രഭാഷണം നടത്തി. സംവിധായകന് പപ്പന് നരിപ്പറ്റ മുഖ്യാതിഥിയായി. ഭാഷാശ്രീ മാര്‍ക്കറ്റിംഗ് മാനേജര്‍ മുകുന്ദന്, സദന് കല്പ്പത്തൂര്. പി.കെ.സുഗണന്‍, ടി.ശ്രീജ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ജില്ലകളില്‍ നിന്നെത്തിയ എഴുത്തുകാരായ പ്രിയ.ആര്.കൃഷ്ണന്, ഡോ. എസ്.സുഷമ ചിറക്കര (തിരുവനന്തപുരം), ഒ.കെ.ശൈലജ, എം.പി.അജയകുമാര്‍, എം.എന്‍.പ്രിയ (മലപ്പുറം), സുഭാഷ് ആറ്റുവാശ്ശേരി (കൊല്ലം), ഡോ. ജോണ്സണ് ജോസഫ്, ലൈലാ വിനയന് (എറണാകുളം), സുരേഷ് കിടങ്ങൂര്‍ (കോട്ടയം), ഷാജി തലോറ (കണ്ണൂര്‍), സരസ്വതി ബിജു (കാസര്‍കോട്) എന്നിവരും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്കാരിക പ്രവര്‍ത്തകരും സംബന്ധിച്ചു.















