കക്കട്ടില്‍: ആര്‍ജെഡി നേതാവ്, റിട്ട. അധ്യാപകന്, പൊതുപ്രവര്ത്തകന് എന്നീ നിലകളില്‍ അറിയപ്പെട്ട വട്ടോളിയിലെ വി.പി.വാസുവിന് നാടിന്റെ അന്ത്യോപചാരം. വന്‍ജനാവലിയാണ്
അവസാനമായി ഒരുനോക്ക് കാണാന്‍ വീട്ടിലെത്തിയത്. ആര്‍ജെഡി ദേശീയസമിതി അംഗം മനയത്ത് ചന്ദ്രന് ഉള്പെടെയുള്ളവര് ചേര്‍ന്ന് മൃതദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു.
ആര്‍ജെഡി കുറ്റ്യാടി മണ്ഡലം മുന്‍ പ്രസിഡന്റും എല്‍ഡിഎഫ് നിയോജക മണ്ഡലം
ഭാരവാഹിയുമായിരുന്ന വി.പി.വാസു സംസ്കൃതം അക്കാദമിക്ക് കൗണ്‍സില്‍ സ്ഥാനവും
വഹിച്ചിട്ടുണ്ട്. കക്കട്ടില്‍ റൂറല്‍ ബാങ്ക് ഭരണസമിതി അംഗമായിരുന്നു. എല്ലാ പൊതു
പ്രവര്‍ത്തനത്തിലും സജീവമായിരുന്ന അദ്ദേഹം ഉപജില്ല-ജില്ലാ മേളകളില്‍ സംസ്കൃതോത്സവ പരിപാടികളില്‍ വിധി കര്ത്താവായിരുന്നിട്ടണ്ട്. വീടിനടുത്തുള്ള സുഹൃത്തിന്റെ ചികിത്സാ ഫണ്ട് ശേഖരണത്തില്‍ മുഴുകുമ്പോഴാണ് വി.പി.വാസു അസുഖം ബാധിച്ച് ആശുപത്രിയിലായത്. പൊടുന്നനെയായിരുന്നു മരണം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നെത്തിയ മൃതദേഹം നൂറ് കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ വിട്ടുവളപ്പില്‍ സംസ്കരിച്ചു. ആര്‍ജെഡി നേതാക്കളായ സലിം മടവൂര്‍, എം.കെ.ഭാസ്കരന്, മനയത്ത് ചന്ദ്രന്, ഇ.പി.ദാമോദരന്‍, വി.കുഞ്ഞാലി, വിനോദ് ചെറിയത്ത്, ടി.എന്‍.മനോജന്, മുന്‍
എംഎല്‍എ കെ.കെ.ലതിക, സിപിഎം നേതാവ് പി.മോഹനന്, കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശശീന്ദ്രന് തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുശോചിച്ചു. ഇ.പി.ദാമോദരന്‍, വാര്‍ഡ് മെമ്പര്‍ ആര്.ലിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എലിയാറ ആനന്ദന്, കെ.വിശ്വനാഥന്, എന്‍.വി.ചന്ദ്രന്, കക്കട്ടില്‍ റൂറല്‍ ബാങ്ക് പ്രസിഡന്റ് രവീന്ദ്രന്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.പി.അശോകന്, ഒ.ബാലന്, പി.സുരേഷ് ബാബു, എം.എം.രാധാകൃഷ്ണന്, സി.വി.അഷറഫ്, എടത്തില്‍ ദാമോദരന്‍, ആര്.പി.വിനോദന്‍, വി.വി.വിനോദന്‍, വി.വി.പ്രഭാകരന്, കെ.എം.ബാബു എം.കെ.മൊയ്തു, വത്സരാജ് മണലാട്ട്,
പറമ്പത്ത് കുമാരന്, നീലിയോട്ട് നാണു, എ.പി.സുമേഷ്, എ.പി.രാജീവന് എന്നിവര്‍
പ്രസംഗിച്ചു.
-ഇ.ആനന്ദന്















