വടകര: മുന്‍ സംസ്ഥാന സ്കൂള്‍ വോളിബോള്‍ കളിക്കാരനും നാപ്റ്റ് (എന്‍എപിടി) വടകരയിലെ പരിശീലകനും വിമുക്തഭടനുമായ കാര്‍ത്തികപ്പള്ളി ചിറക്കല്‍ ശശിയുടെ
നിര്യാണത്തില്‍ വടകര ഫിസിക്കല്‍ ട്രെയിനിങ് സെന്റര്‍ ട്രസ്റ്റ് അനുശോചിച്ചു. ടി.ഇ.രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.കെ.വിജയന്, കെ.ടി.ഹരീന്ദ്രന്‍, സി.വി.വിജയന്, പി.രാമചന്ദ്രന്, ടി.വി.ഹരിദാസന്, അഡ്വ. വി.പി.രാഹുലന്, കെ.പവിത്രന്, വി.ദിവാകരന് രമാദേവി, സുരജ എന്നിവര്‍ സംസാരിച്ചു.















