കുറ്റ്യാടി: മൊകേരി ഗവണ്മെന്റ് കോളജില്‍ പുതുതായി ബികോം ഓണേഴ്സ്, ബിസിഎ ഓണഴ്സ് എന്നീ കോഴ്സുകള്‍ക്ക് അനുമതി ലഭിച്ചു. അടുത്ത അധ്യയന വര്‍ഷം തൊട്ടാണ് പുതിയ
കോഴ്സുകള്‍ ആരംഭിക്കുക. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ഏക സര്‍ക്കാര്‍ കലാലയമായ മൊകേരി ഗവണ്മെന്റ് കോളജില്‍ പുതുതായി രണ്ട് കോഴ്സുകള്‍ക്ക് അനുമതി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ല പ്രതികരിച്ചു. ഇതേ ആവശ്യവുമായി സമീപിച്ചപ്പോള്‍ തന്നെ അനുഭാവപൂര്‍വം പരിഗണിക്കുകയും അനുമതി നല്‍കുകയും ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണിനോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. മൊകേരി കോളജിന്റെ സമഗ്ര വികസനത്തിനവശ്യമായ ചില പദ്ധതികള്‍ മനസ്സിലുണ്ടെന്നും അതിന്റെ പണിപ്പുരയിലാണെന്നും പാറക്കല്‍ അബ്ദുല്ല എംഎല്‍എ കൂട്ടിച്ചേര്‍ത്തു.















