വേളം: കുറ്റ്യാടി മണ്ഡലത്തിലെ പാലോടിക്കുന്ന്-മുതുവന റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കമായി. പാറക്കല്‍ അബ്ദുള്ള എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന്
അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം എംഎല്‍എ നിര്‍വഹിച്ചു. പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ യാത്രാദുരിതത്തിനാണ് റോഡ് നവീകരണം കൊണ്ട് പരിഹാരമാകുന്നത്. പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഫണ്ട് വകയിരുത്തിയിട്ടുള്ളത്. റോഡ് വീതികൂട്ടി ടാര്‍ ചെയ്യുന്നതോടെ പ്രദേശത്തെ ഗതാഗതം കൂടുതല്‍ സുഗമമാകുമെന്ന് എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.മുജീബ് റഹ്മാന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലീല ആര്യന്‍കാവില്‍, സ്ഥിരസമിതി അധ്യക്ഷന്മാരായ മഠത്തില്‍ ശ്രീധരന്, കുഞ്ഞയിഷ കുനിങ്ങാരത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.പി.ജസീല, വാര്‍ഡ് അംഗം ടി.എം.മുബീന, അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ ആഷിക്ക്, വിഷ്ണു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.















