വടകര: നീറ്റ്, നെറ്റ് പരീക്ഷകള്‍ അട്ടിമറിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് നടന്ന മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഡല്‍ഹി പോലീസ് ക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. വടകരയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നിയോജകമണ്ഡലം പ്രസിഡന്റ് സി.നിജിന്‍, മുഹമ്മദ് മിറാഷ്, സജിത്ത് മാരാര്‍, ദില്‍രാജ് പനോളി, കാര്‍ത്തിക് ചോറോട്, റോബിന് ഒഞ്ചിയം, ഷോണ അഴിയൂര്‍, ജിബിന്‍ രാജ് കൈനാട്ടി, ഷിജു പുഞ്ചിരിമില്‍
എന്നിവര്‍ നേതൃത്വം നല്കി.