വടകര: കോഴിക്കോട് ജില്ല സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വടകരയില്‍ നടന്ന

ശാസ്ത്രനാടക മത്സരത്തില്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അവതരിപ്പിച്ച ‘വണ്ടി ‘ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. ഇന്ന് വടകര ടൗണ്‍ ഹാളില്‍ നടന്ന മത്സരത്തില്‍ കോഴിക്കോട് പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അവതരിപ്പിച്ച ‘തൊണ്ട ‘ രണ്ടാം സ്ഥാനം നേടി. നവംബര്‍ 11ന് തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന ശാസ്ത്രനാടക മത്സരത്തില്‍ മേമുണ്ടയുടെ ‘വണ്ടി’ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം മേമുണ്ട അവതരിപ്പിച്ച ശാസ്ത്ര നാടകം ‘മുട്ട’ ദേശീയതലത്തില്‍ വരെ
എത്തിയിരുന്നു. ജിനോ ജോസഫ് ആണ് വണ്ടിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ഇതിലെ അഭിനയത്തിന് ശ്രീശൈവും ലാമിയയും മികച്ച നടീനടന്മാരായി. നമ്മുടെ നാട്ടിലെ അന്തരീക്ഷ മലിനീകരണത്തിന് സോളാറും ഇലക്ട്രിസിറ്റിയും ഉപയോഗിച്ചുള്ള വണ്ടികളുടെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് ഈ നാടകം പ്രേക്ഷകരുമായി സംവദിക്കുന്നു. അന്തരീക്ഷ മലിനീകരണം ഇല്ലാത്ത, ഊര്‍ജനഷ്ടം ഇല്ലാതെ ഓടുന്ന പുതിയൊരു വാഹനത്തിന്റെ കണ്ടുപിടിത്തത്തിലൂടെയാണ് നാടകം അവസാനിക്കുന്നത്. ശ്രീശൈവ്, ലാമിയ എന്നിവര്‍ക്കു പുറമെ തേജ, അദ്രിനാഥ്, ആര്യ, ആല്വിന്, ആദില്‍ എന്നിവരും ഈ നാടകത്തില്‍ വേഷമിട്ടു.














