വടകര: നാളെ വടകരയിലെ മുഴുവന്‍ ബസുകളും സര്‍വീസ് നടത്തുമെന്ന് ഉടമകളുടെ സംഘടനയായ പ്രെവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് അറിയിച്ചു. കേരളത്തില്‍ ഒരു
വിഭാഗം നടത്തുമെന്ന് പറഞ്ഞ സമരത്തില്‍ സംസ്ഥാന ഫെഡറേഷന്റെ കീഴിലുളള 14 ജില്ലകളിലെയും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനുകള്‍ പങ്കെടുക്കില്ല. കേരളത്തിലെ 99 ശതമാനം ബസുകളും നാളെ സര്‍വീസ് നടത്തുന്നതായിരുക്കുമെന്നും വടകര അസോസിയേഷന് പ്രസിഡന്റ് കുഞ്ഞമ്മദ് സെല്‍വ, സെക്രട്ടറി എ.പി.ഹരിദാസന് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.















