വടകര: വിമുക്തഭടനും നാഷണല്‍ അക്കാദമി ഓഫ് ഫിസിക്കല്‍ ട്രെയിനിങ്ങ് വടകര ശാഖയിലെ പരിശീലകനുമായിരുന്ന കാര്‍ത്തികപ്പള്ളി ചിറക്കല്‍ ശശിയുടെ നിര്യാണത്തില്‍
അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് വടകര താലൂക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. താലൂക്ക് പ്രസിഡന്റ് പി.പി.ശശിധരന്, ജനറല്‍ സെക്രട്ടറി കെ.പി.ബിജു, കെ.ശശികുമാര്‍, എന്‍.കെ.വേണു, ശശി കുറുമ്പയില്‍, രവീന്ദ്രന്.ടി.ഇ എന്നിവര്‍ സംസാരിച്ചു.














