വടകര: ചോമ്പാല ഉപജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട് ചോറോട് ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ കെ.എസ്.യു സ്ഥാപിച്ച കൊടിതോരണങ്ങളും ഫ്ലെക്സും
നശിപ്പിച്ചതായി പരാതി. എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് കെ.എസ്.യു ആരോപിച്ചു. ഇന്നലെ രാത്രിയാണ് ഫ്ലെക്സും കൊടി തോരണങ്ങളും കെട്ടിയത്. ഇവ നശിപ്പിച്ച സംഭവത്തില്‍ കെ.എസ്.യു പ്രതിഷേധിച്ചു.
കലോത്സവത്തിന്റെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നു കെ.എസ്.യു വടകര നിയോജക മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. കലോത്സവത്തിന്റെ ഭാഗമായി സ്കൂള്‍ പരിസരത്ത് സ്ഥാപിച്ച കൊടിതോരണങ്ങളും ഫ്ലെക്സുകളും നശിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് കെ.എസ്.യു വടകര നിയോജക മണ്ഡലം പ്രസിഡന്റ് കാര്‍ത്തിക് ചോറോട് പറഞ്ഞു.
















