നാദാപുരം: ഒമ്പത് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവിന് ഒരു വര്‍ഷം കഠിന തടവ് ഉള്‍പ്പെടെ 17 വര്‍ഷവും ഒരു മാസവും തടവും 35,000 രൂപ പിഴയും ശിക്ഷ. കുറിഞ്ഞാലിയോട് പൊക്കിട്ടാറി മീത്തല്‍ രതീഷിനെയാണ് (37) നാദാപുരം പോക്സോ
കോടതി ജഡ്ജി ദേവന്.കെ.മേനോന് ശിക്ഷിച്ചത്. 2024 ഡിസമ്പര്‍ 30നാണ് കേസിനാസ്പദ സംഭവം. സ്കൂളിലേക്ക് പോകുകയായിരുന്ന ബാലികയെ കല്ലുവെട്ടു കുഴിയിലേക്ക് പിടിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. എടച്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 11 സാക്ഷികളെ വിസ്തരിച്ചു. 14 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.















