വേളം: ജലാശയം മണ്ണിട്ട് നികത്തുന്നത് റവന്യൂ അധികൃതര്‍ തടഞ്ഞു. ചേരാപുരം എറുമ്പന്കുനിയിലാണ് സ്വകാര്യ വ്യക്തി വെള്ളം കെട്ടി നില്ക്കുന്ന സ്ഥലം
അനധികൃതമായി നികത്താനൊരുങ്ങിയത്. വിവരം റവന്യൂ അധികൃതരെ അറിയിച്ചതോടെയാണ് വേളം വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി നടപടി സ്വീകരിച്ചത്. വേളം, പുറമേരി വില്ലേജുകളില്‍ നെല്‍വയലുകള്‍ മണ്ണിട്ട് നികത്തുന്നത് വ്യാപകമാണെന്ന് നാട്ടുകാര്‍ പറയുന്നു.















