വടകര: ജീവിതത്തിലേക്ക് തിരികെ നടക്കാന്‍ സഹായഹസ്തം തേടുന്ന ആവണിക്ക് താങ്ങായി ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ. പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് സ്വദേശിനിയായ
ആവണിയുടെ കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള ധനസഹായം കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ സമാഹരിച്ചു. പഞ്ചായത്തിലെ 21 വാര്‍ഡുകളിലെയും കുടുംബശ്രീ യൂണിറ്റുകള്‍ വഴി സമാഹരിച്ച തുക പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.അനിത എന്നിവര്‍ ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ എം.അശോകന്, പ്രസാദ് വിലങ്ങില്‍ എന്നിവര്‍ക്ക് കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് ഗീത.കെ.എം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ.പി.ചന്ദ്രന്, അനുശ്രീ.സി.വി, സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.















