വടകര: ചോമ്പാല ഉപജില്ലാ കലോത്സവത്തിന് ചോറോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്റ്റേജിതര മത്സരങ്ങളോടെ തുടക്കമായി. സ്റ്റേജ് മത്സരങ്ങള്‍ 2, 3, 4 തിയ്യതികളിലായി നടക്കും. 81
വിദ്യാലയങ്ങളില്‍ നിന്ന 4,160 വിദ്യാര്‍ഥികളാണ് 295 ഇനങ്ങളിലായി പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഴിയൂര്‍, ഏറാമല, ഒഞ്ചിയം, പുറമേരി, എടച്ചേരി, ചോറോട് എന്നീ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ആണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. രണ്ടിന് രാവിലെ 11ന് കെ.കെ.രമ എംഎല്‍എ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് അധ്യക്ഷത വഹിക്കും. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന് മുഖ്യാതിഥിയാവും. ആറു പഞ്ചായത്തുകളിലെയും പ്രസിഡന്റുമാരും ചടങ്ങില്‍ പങ്കെടുക്കും. എഇഒ സ്വപ്ന ജൂലിയറ്റിന്റെ നേതൃത്വത്തില്‍ വിവിധ അധ്യാപക സംഘടനാ പ്രതിനിധികളും വിവിധ സബ് കമ്മിറ്റികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
വാര്‍ത്താസമ്മേളനത്തില്‍ എഇഒ സ്വപ്ന ജൂലിയറ്റ്, ആര്.രൂപേഷ്, രാജീവന് പുള്ളോട്ട്, കെ.ദിവിന്‍രാജ്, പാര്‍ഥസാരഥി, പി.പി.ബീന, പി.രജനി എന്നിവര്‍ പങ്കെടുത്തു.















