വടകര: കോണ്‍ഗ്രസ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഡിസിസി വൈസ് പ്രസിഡന്റ്
അഡ്വ. ഇ.നാരായണന് നായര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ.പ്രേമന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി മുഖ്യപ്രഭാഷണം നടത്തി. രഞ്ജിത്ത് കണ്ണോത്ത്, അജിത് പ്രസാദ് കുയ്യലില്‍, ബിജുല്‍ ആയാടത്തില്‍, കെ.സുരേഷ് ബാബു, നടക്കല്‍ വിശ്വനാഥന്, കോറോത്ത് ബാബു, കെ.പി.നജീബ്, രാഹുല്‍ ദാസ് പുറങ്കര, വേണുഗോപാല്‍.എം, സുരേഷ് കുളങ്ങരത്ത്, ടി.കെ.രതീശന്, ഹരീന്ദ്രന്‍ കരിമ്പനപ്പാലം, അഭിനന്ദ്.ജെ മാധവ്, അഡ്വ. പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.















