
ചോറോട്: ഇന്ദിരാഗാന്ധിയുടെ 42-ം രക്തസാക്ഷിത്വ ദിനത്തില്‍ കോണ്‍ഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി അനുസ്മരണവും ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി. ജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ:പി. ടി. കെ നജ്മല്‍ അധ്യക്ഷത വച്ചു. സി. നിജിന്‍, രമേശന് കിഴക്കയില്‍, ആര് കെ പ്രവീണ്‍കുമാര്‍, ഭാസ്കരന്. എ, മോഹന്‍ദാസ് കെ. കെ, ബാബു ബാലവാടി, ഫക്രുദീന്‍, രജിത്ത് മാലോല്‍, ബിജു ടി. എം, ബിന്ദു വാഴയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഒഞ്ചിയം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടപ്പിച്ചു. അറക്കല്‍ ക്ഷേത്രപരിസരത്തെ ഇന്ദിരാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന
നടത്തി. തുടര്‍ന്ന് ഐക്യദാര്‍ഡ്യപ്രതിജ്ഞ എടുത്തു. അനുസ്മരണ യോഗം ഗാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സതി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി വി അരവിന്ദന് അധ്യക്ഷത വഹിച്ചു. േ്രബ്ലാക്ക് പഞ്ചായത്ത് മെമ്പര്‍ ജലജാ വിനോദ്. ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്രവീഷ് കെ.സി. മണ്ഡലം സെക്രട്ടറി പി പി ബാബു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോബിന് തുടങ്ങിയവര്‍ സംസാരിച്ചു. പുഷ്പാര്‍ച്ചനക്കും പ്രഭാതഭേരിക്കും ശ്രീജിത്ത് നാദാപുരം റോഡ്, രാജന് കണ്ണൂക്കര, ജിജിത്ത് നടമ്മല്‍, ബിനിത്, വി പി രാധ, റീജ, ഷൈലജ, ശ്രീജിത്ത്, അനൂപ് എന്നിവര്‍ നേതൃത്വം നല്കി.
















