വടകര: ചോയ്യോത്ത് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നവംബര്‍ 22 മുതല്‍ 28 വരെ നടക്കുന്ന പുതിയാപ്പ് ഫെസ്റ്റ്-2026ന്റെ വിജയകരമായ നടത്തിപ്പിനു സംഘാടക സമിതിയായി. പി.കെ.ശശി, വിവേക്.വി, വത്സലന്‍.കെ, അഡ്വ. ഇ.കെ.നാരായണന് എന്നിവര്‍
രക്ഷാധികാരികളും പി.കെ.സതീശന് ചെയര്‍മാനും ജിനേഷ്.കെ.പി ജനറല്‍ കണ്‍വീനറും സുജിത്ത്.വി.പി ട്രഷററുമായി 201 അംഗ സംഘാടക സമിതി രൂപവത്കരിച്ചു.
ഫാല്‍ക്കെ ഫിലിം സൊസൈറ്റി ഓപ്പണ്‍ ഗ്രൗണ്ടില്‍ നടന്ന യോഗം പ്രശസ്ത കവി ശിവദാസ് പുറമേരി ഉദ്ഘാടനം ചെയ്തു. പി.കെ.സതീശന് അധ്യക്ഷനായിരുന്നു. ഫെസ്റ്റിന്റെ ഭാഗമായി ചലച്ചിത്രോത്സവം, പുസ്തകമേള, ഫുഡ് ഫെസ്റ്റ്, സാംസ്കാരിക സദസ്, കാര്‍ഷിക മേള, കുടുംബശ്രീ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, വിവിധ കലാപരിപാടികള്‍ എന്നിവ ഒരുക്കും. പി.ഗീത, പി.പി.അഖില, ഇ.ടി.കെ.രാഘവന്, എ.പി.പ്രജിത, പ്രീത.പി.ടി, പ്രേമന് ഫാല്‍ക്കെ, ബിന്ദു.എ, ദിനില്‍കുമാര്‍.പി.കെ, ഷിബു.പി.പി എന്നിവര്‍ സംസാരിച്ചു. ജിനേഷ്.കെ.പി സ്വാഗതവും ലീബ.പി.പി നന്ദിയും പറഞ്ഞു.















