വില്യാപ്പള്ളി: വിദ്യാര്‍ഥികളിലും യുവാക്കളിലും രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി എംജെ് സ്കൂളില്‍ വിഎച്ച്എസ്ഇയുടെയും ഹയര്‍ സെക്കന്‍ഡറിയുടെയും
എന്‍എസ്എസ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി. അകാലത്തില്‍ മരണപ്പെട്ട യുവ അധ്യാപകനും എന്‍എസ്എസ് പ്രോഗ്രാം ഓഫീസറുമായ അന്സാറുടെ ഓര്‍മയ്ക്കായി ഫെഡറല്‍ ബാങ്കിന്റെയും എംവിആര്‍ കാന്‍സര്‍ സെന്ററിന്റെയും സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് നടത്തിയത്. നാട്ടിലെ യുവാക്കളും രക്ഷിതാക്കളും അധ്യാപകരും രക്തം ദാനം ചെയ്യാനെത്തി. പിടിഎ പ്രസിഡന്റ് എം.പി.ഷാജഹാന് ഉദ്ഘാടനം ചെയ്തു. വിഎച്ച് പ്രിന്‍സിപ്പല്‍ പി.ഷരീഫ് അധ്യക്ഷത വഹിച്ചു. എംവിആര്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍ ഹാരിസ് ബോധവത്ക്കരണ ക്ലാസെടുത്തു. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ അബ്ദുറഹിമാന് കുളമുള്ളതില്‍ മുഖ്യപ്രഭാഷണം നടത്തി. ഫെഡറല്‍ ബാങ്ക് വില്യാപ്പള്ളി ബ്രാഞ്ച് മാനേജര്‍ അര്ജുന്, ഹെഡ്മാസ്റ്റര് ആര്.ശംസുദ്ധീന്‍, സറീന കേളോത്ത്, യൂനുസ് മലാറമ്പത്ത്, കെ.എം.സലീം, ബുഷ്റ ഏരത്ത്, ആനന്ദ്കുമാര്‍.പി, സി.സി.സെയ്ത്, എം.കെ.റഫീഖ്, ടി.കെ.ഷഫീഖ്, അലി അമരാവതി പ്രസംഗിച്ചു. എന്‍എസ്എസ് ഹയര്‍ സെക്കന്ററി വിഭാഗം പ്രോഗ്രാം ഓഫീസര്‍ അബ്ദുല്‍ റൗഫ് സ്വാഗതവും വളണ്ടിയര്‍ ലീഡര്‍ ഫെമിത ഷെറിന് നന്ദിയും പറഞ്ഞു.















