തൂണേരി: വോട്ടര്‍ പട്ടികയിലും തെരഞ്ഞെടുപ്പ് നടപടികളിലും ക്രമക്കേടുകള്‍ നടക്കുന്നതായുള്ള ആരോപണങ്ങള്‍ രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച്
ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന് കെപിസിസി മെമ്പര്‍ ഐ.മൂസ പറഞ്ഞു.
വോട്ട് മോഷണം, വോട്ടര്‍ പട്ടികയിലെ കൃത്രിമം, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഉയരുന്ന ആരോപണങ്ങള്‍ക്ക് വ്യക്തവും സുതാര്യവുമായ മറുപടി നല്കാന് ഇലക്ഷന് കമ്മീഷന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിനെ പുറത്താക്കുക എന്ന മുദ്രാവാക്യവുമായി തൂണേരി മണ്ഡലം യുഡിഎഫ് നടത്തിയ സമര സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഐ.മൂസ. എ.കെ.ടി.കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. അശോകന് തൂണേരി, വളപ്പില്‍ കുഞ്ഞമ്മത്, പി.രാമചന്ദ്രന്, സി.ഹമീദ്, കെപിസി തങ്ങള്‍, തുണ്ടിയില്‍ മൂസ ഹാജി,ഫസല്‍ മാട്ടാന്‍, വി.കെ.രജീഷ്, മുഹമ്മദ് പേരോട്, അഹമ്മദ് നടക്കന്റവിട, യു.കെ.വിനോദ്കുമാര്‍, കാട്ടുമടത്തില്‍ അബൂബക്കര്‍ ഹാജി, എ.പി.സുധ, പി.പി.സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.















