
കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ മുന്‍ എംഎല്‍എ കെ.ദാസന്‍ വീണ്ടും മത്സരിക്കും. പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. സംസ്ഥാന രാഷ്ട്രീയം മാറിയ
സാഹചര്യത്തില്‍ കൊയിലാണ്ടിയില്‍ സിപിഎം സ്ഥാനാര്‍ഥിയായി കെ.ദാസന്റെ പേരിന് മാത്രമാണ് മുന്‍തൂക്കം . ജയസാധ്യത പരിഗണിച്ചാണ് ദാസനെ തന്നെ വീണ്ടും രംഗത്തിറക്കുന്നത്. രണ്ടു തവണ ദാസന്‍ കൊയിലാണ്ടി എംഎല്‍എയായിരുന്നു. അതിന് മുമ്പ് രണ്ടു തവണ കൊയിലാണ്ടി നഗരസഭ ചെയര്‍മാനുമായിരുന്നു. മത്സ്യ തൊഴിലാളി യൂനിയന്‍ (സിഐടിയു) സംസ്ഥാന ഭാരവാഹി കൂടിയാണ് കെ.ദാസന്‍. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമെടുക്കുക.
അടുത്ത ദിവസം തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നേക്കും.
തെരഞ്ഞെടുപ്പിന് സജ്ജമാകുന്നതിന്റെ ഭാഗമായി
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മിനി സിവില്‍ സ്റ്റേഷന് സമീപം തുറന്നു. കഴിഞ്ഞ തവണ കൊയിലാണ്ടിയില്‍ മണ്ഡലത്തിന് പുറത്തുളള കാനത്തില്‍ ജമീലയെയാണ് സിപിഎം സ്ഥാനാര്‍ഥിയാക്കി വിജയിപ്പിച്ചത്. ഇത്തവണയും പുറത്ത് നിന്നുളളവര്‍ കൊയിലാണ്ടിയില്‍ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു കേട്ടത്. കൂടാതെ സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.കെ.മുഹമ്മദ്, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി.ലിജീഷ്, മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നിരുന്നു.
യുഡിഎഫിനും എല്‍ഡിഎഫിനും ഒരു പോലെ സ്വാധീനമുളള മണ്ഡലമാണ് കൊയിലാണ്ടി. 2021-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ
എന്‍.സുബ്രഹ്‌മണ്യനെ 8472 വോട്ടുിന്റെ ഭൂരിപക്ഷത്തിനാണ് കാനത്തില്‍ ജമീല പരാജയപ്പെടുത്തിയത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേധാവിത്വം നല്‍കിയ മണ്ഡലമാണിത്. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, തിക്കോടി പഞ്ചായത്തുകളില്‍ ഭരണം നേടാനായതും മൂടാടിയില്‍ ഒപ്പത്തിനൊപ്പമെത്തിയതും കൊയിലാണ്ടി നഗരസഭയില്‍ വന്‍ മുന്നേറ്റം നടത്താനായതും യുഡിഎഫിന് വലിയ തോതില്‍ ആത്മ വിശ്വാസം ഉണ്ടാക്കുന്നുണ്ട്. പയ്യോളി നഗരസഭാ ഭരണവും യുഡിഎഫിനാണ്. ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ ആയിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് ഏതാണ്ട് ഉറപ്പാണ്.
-സുധീര്‍ കൊരയങ്ങാട്
















