കക്കട്ടില്‍: മെന്റലിസം പ്രകടനത്തില്‍ ലോക റെക്കാര്‍ഡ് നേടിയ സി.പി.കൃഷ്ണനെ കക്കട്ടില്‍
ചാരുത ചാരിറ്റബിള്‍ സൊസൈറ്റി അനുമോദിച്ചു. കോഴിക്കോട് ആസ്ഥാനമായി
പ്രവര്‍ത്തിക്കുന്ന കെജെപി അക്കാദമിയില്‍ മെന്റലിസം ട്രെയിനിങ്ങില്‍ പങ്കെടുത്ത് വ്യത്യസ്തമായ പ്രകടനത്തിലൂടെയാണ് സി.പി.കൃഷ്ണന് ആഗോള അംഗീകാരം നേടിയത്. മുന്‍ കുന്ദമംഗലം എഇഒ കെ.ജെ.പോളിന്റെ നേതൃത്വത്തിലുള്ളതാണ് കെജെപി അക്കാദമി. സിംക്രനൈസ്ഡ് സൈക്കോ-കൈനറ്റിക്, കാന്‍ഡില്‍ വാനിഷിംഗ് ആന്‍ഡ് സില്‍ക്ക് പെനിട്രേഷന് ത്രൂ മൊബൈല്‍ ഫോണ്‍ ഇനങ്ങളിലാണ് പ്രദര്‍ശനം നടന്നത്.
പാതിരിപ്പറ്റ യുപി സ്കൂള്‍ മുന്‍ പ്രധാനാധ്യാപകനായ സി.പി.കൃഷ്ണന് പ്രഭാഷകന്‍, പരിശീലകന്, മെന്റലിസ്റ്റ്, ഹിപ്നോട്ടിസ്റ്റ്, സ്പീച്ച് ക്രാഫ്റ്റ് ട്രെയിനര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. അനുമോദന ചടങ്ങില്‍ ചാരുത ചെയര്മാന് എം.എം.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. രാജഗോപാലന്‍ കാരപ്പറ്റ ഉപഹാരം നല്കി. ഗ്രാമപഞ്ചായത്ത് അംഗം എലിയാറ ആനന്ദന്, ഓര്‍മ്മ റഫീഖ്, വി.എം.കുഞ്ഞിക്കണ്ണന്, എ.പി.സുമേഷ്, സി.നാരായണന്, ഒ.പി.അഷറഫ്, വി.വി.വിനോദന്‍, ടി.കെ.രാമചന്ദ്രന്, എം.പി.ഷമീര്‍, കരിമ്പാച്ചേരി കുമാരന്, പി.കുമാരന്, പി.കെ.നാണു എന്നിവര്‍ പ്രസംഗിച്ചു.















