കൊയിലാണ്ടി: എന്‍എച്ച് 66 ല്‍ നിന്നു കൊയിലാണ്ടി നഗരത്തിലേക്കും നഗരത്തില്‍ നിന്ന് തിരികേയും എന്‍ട്രിയും എക്സിറ്റും അനുവദിക്കുക, വിയ്യൂര്‍ പന്തലായനി റോഡില്‍
അണ്ടര്‍പാസ് അനുവദിക്കുക, ദേശീയപാതയുടെ പ്രവൃത്തി ത്വരിതപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തി സിപിഎം നേതൃത്വത്തില്‍ കോമത്തുകരയില്‍ ബഹുജന ധര്‍ണ നടത്തി. ബപ്പന്‍കാട് ടോള്‍ ബൂത്തിന് സമീപം കേന്ദ്രീകരിച്ച് പ്രകടനമായാണ് സിപിഎം പ്രവര്‍ത്തകര്‍ സമര കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രന് അധ്യക്ഷനായി. കെ.ദാസന്, നഗരസഭ ചെയര്‍പേഴ്സണ്‍ യു.കെ.ചന്ദ്രന്, കെ.സത്യന്, കെ.ടി.സിജേഷ് , ആര്.കെ.അനില്‍കുമാര്‍, എന്‍.കെ.ഭാസ്കരന് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ എല്‍.ജി.ലിജീഷ് സ്വാഗതവും കെ.ഷിജു നന്ദിയും പറഞ്ഞു.















