
അഴിയൂര്: മാഹി തിരുനാളിനെത്തിയ വയോധികയുടെ രണ്ടര പവന് മാല കവര്ന്ന സംഭവത്തില് സ്ത്രീ പിടിയില്. കോയമ്പത്തൂര് ഉക്കടം അമ്മന് കോവില് സ്വദേശിനിയും
ബംഗളൂരില് സ്ഥിര താമസക്കാരിയുമായ ജ്യോതി എന്ന ജീവയാണ് പിടിയിലായത്. ഉത്സവ പറമ്പുകളിലെ തിരക്കിനിടയില് മോഷണം നടത്തുകയാണ് രീതി.
കഴിഞ്ഞ 11ന് വൈകുന്നേരമാണ് തലശ്ശേരി സ്വദേശിനി കമലയുടെ മാല കവര്ന്നത്. കമലയും കുടുംബവും മാഹിയില് തിരുനാളിനു വന്ന് പള്ളിയുടെ തെക്ക് ഭാഗത്തെ മേരി മാതാ കമ്മ്യൂണിറ്റി ഹാളിനു സമീപം മെഴുകുതിരി കത്തിക്കുമ്പോഴായിരുന്നു മോഷണം. തുടര്ന്ന്
മാഹി പോലീസ് സ്റ്റേഷനില് പരാതി നല്കുകയായികുന്നു. മാഹി എസ്പി ധനശേഖരന്റെ നിര്ദ്ദേശ പ്രകാരം സര്ക്കിള് ഇന്സ്പെക്ടര് പി എ അനില്കുമാറിന്റെ നേതൃത്വത്തില്
പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുകയും രണ്ട് ദിവസത്തിനുള്ളില് പ്രതിയെ പിടികൂടുകയും ചെയ്തു.
ഇവരുടെ പേരില് നിരവധി മോഷണ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. മാഹി എസ്എച്ച്ഒ പ്രമോദ്, മാഹി സര്ക്കിള് ഇന്സ്പെക്ടറുടെ ക്രൈം സ്ക്വാഡിലെ എസ്ഐമാരായ വി സുരേഷ്, വി മഹേഷ്, പി.സുജേഷ്, എഎസ്ഐ ശ്രീജേഷ്, ഗ്രേഡ് ഹെഡ് കോണ്സ്റ്റബിള് രോഷിത്ത് പാറമേല്, ഹോം ഗാര്ഡ്മാരായ ഡില്ലി, ത്രിവിന് എന്നിവര് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ മാഹി കോടതി റിമാന്ഡ് ചെയ്തു.
















