
തൊട്ടില്പ്പാലം: 10 ദിവസം മുമ്പ് കാണാതായ അധ്യാപികയെ ഇനിയും കണ്ടെത്തിയില്ല. തൊട്ടില്പ്പാലം മൊയിലോത്തറ ജിഎല്പി സ്കൂള് അധ്യാപിക അനുമോളെയാണ്
കാണാതായത്. ഇക്കഴിഞ്ഞ 5 ന് സാധാരണ പോലെ സ്കൂളിലേക്ക് പോയതാണ്. പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കള് പറഞ്ഞു. അന്നു തന്നെ വൈകീട്ട് തൊട്ടില്പ്പാലം പോലീസ് സ്റ്റേഷനില് പരാതി നല്കി. പോലീസ് വ്യാപക അന്വേഷണം നടത്തിയിട്ടും സൂചനയൊന്നും ലഭിച്ചിട്ടില്ല. 14, 11 വയസുള്ള രണ്ട് കുട്ടികളുടെ മാതാവായ അനുമോള് 10 വര്ഷം മുമ്പ് കരള് മാറ്റിവെക്കല് ശസ്ത്രക്രിയക്ക് വിധേയയായതാണ്.
















