
ആയഞ്ചേരി: ജനവാസ മേഖലയില് പ്രവര്ത്തിക്കുന്ന സിഎന്ജി സിലിണ്ടര് പരിശോധനാ കേന്ദ്രം മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന് കമ്മിറ്റിയുടെ നേതൃത്വത്തില് നടക്കുന്ന
അനിശ്ചിതകാല സത്യാഗ്രഹ സമരം പതിനൊന്നാം ദിവസം പിന്നിട്ടു. പതിനൊന്നാം ദിവസത്തെ സത്യാഗ്രഹം മുന് പഞ്ചായത്ത് മെമ്പര് ടി.വി.കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു.
പ്രശ്നത്തില് സ്ഥലം എംഎല്എയും എംപിയും ഇടപെടണമെന്ന് ടി.വി.കുഞ്ഞിരാമന് ആവശ്യപ്പെട്ടു. ഒരു നാടിന്റെ പ്രശ്നം എന്ന നിലയില് എംഎല്എ നിയമസഭാ സ്പീക്കര്ക്ക് കത്ത് നല്കി വിഷയം നിയമസഭയില് ഉന്നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമരവേദിയില് സോമന് കരുവാണ്ടി, നേച്ചാട്ട് കുഞ്ഞബ്ദുള്ള, ഹമീദ് മാസ്റ്റര്, നൗഷാദ് പൈങ്ങോട്ടായി, മുഫീദ് പൈങ്ങോട്ടായി, നബീല് തിരുവള്ളൂര്, കരീം പിലാക്കി എന്നിവര് സംബന്ധിച്ചു.
ആക്ഷന് കമ്മിറ്റി ചെയര്മാന് അബ്ദുല്ലത്തീഫ് കിനാലിയോട്ട് അധ്യക്ഷത വഹിച്ചു. കണ്വീനര് ഷഫീഖ് തറോപ്പൊയില് സ്വാഗതവും മുഹമ്മദ് കിളിയമ്മല് നന്ദിയും പറഞ്ഞു.
















