
വടകര: ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ ആവണിയുടെ കിഡ്‌നി മാറ്റിവെക്കുന്നതിന് സഹായവുമായി മടപ്പള്ളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍
സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികളും അധ്യാപകരും. ഇവര്‍ സമാഹരിച്ച സഹായധനം ചികിത്സാ കമ്മിറ്റിക്ക് കൈമാറി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പലില്‍ നിന്നു ചികിത്സ കമ്മിറ്റി ഭാരവാഹികളായ ജനറല്‍ കണ്‍വീനര്‍ എന്‍.ടി. ഷാജി, എം.അശോകന്‍, പ്രസാദ് വിലങ്ങില്‍ എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി.
















