
വില്യാപ്പള്ളി: വോട്ടുകൊള്ളയ്ക്കെതിരെ ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന സമരത്തെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ വില്യാപ്പള്ളി
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. പ്രായപൂര്‍ത്തി വോട്ടവകാശം പോലും നിഷേധിക്കുകയും വോട്ട് കൊള്ളക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
ഡിസിസി മെമ്പര്‍ ടി. ഭാസ്കരന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.പി. ബിജുപ്രസാദ് അധ്യക്ഷത വഹിച്ചു. പൊന്നാറത്ത് മുരളീധരന്, എം പി വിദ്യാധരന്, എന്‍ ബി പ്രകാശ് കുമാര്‍, ബി കെ സത്യനാഥന്, വി കെ ബാലന് , വി മുരളീധരന്, രാജീവന് കോളോറ, പ്രശാന്ത് എം ടി, സുധീഷ്.കെ.എം എന്നിവര്‍ പ്രസംഗിച്ചു.
















