തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെയുള്ള യുഡിഎഫ് കണ്‍വീനറുടെ തുറന്നുപറച്ചിലില്‍ കോണ്‍ഗ്രസില്‍ കോളിളക്കം. അടൂര്‍ പ്രകാശിനെ പിന്തുണച്ചും
വിമര്‍ശിച്ചും നേതാക്കള്‍ രംഗത്തെത്തി. അടൂര്‍ പ്രകാശിന്റെ പരാതിയിില്‍ ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനമെടുക്കട്ടെയെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്. പ്രസിഡന്റ് എന്ന നിലയില്‍ എല്ലാവരുമായി കൂടി ആലോചിചാണ് താന്‍ തീരുമാനം എടുക്കുന്നത്. അടൂര്‍ പ്രകാശിന്റെ നിലപാട് എഐസിസി വിലയിരുത്തട്ടെ. തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
അടൂര്‍ പ്രകാശ് അതൃപ്തി പറഞ്ഞതോടെ, കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള വാക്‌പോരിനും കളമൊരുങ്ങുകയാണ്. അടൂര്‍ പ്രകാശിനെ പരോക്ഷമായി പിന്തുണച്ച് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസും
ജെബി മേത്തര്‍ എംപിയും രംഗത്തെത്തി. എന്നാല്‍ അടൂര്‍ പ്രകാശിനെ തള്ളിയാണ് മന്ത്രി കെ മുരളീധരന്റെ പ്രതികരണം. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം അടൂര്‍ പ്രകാശിനെ പിന്തുണച്ച് മന്ത്രി എ.പി. അനില്‍ കുമാര്‍ രംഗത്തെത്തി. ചര്‍ച്ചകളും കൂടിയാലോചനകളും നടക്കണം. തന്റെ തീരുമാനം മുന്നണിക്കുള്ളില്‍ പറയും. എല്ലാം കെ.സി. വേണുഗോപാലില്‍ കേന്ദ്രീകരിക്കേണ്ടെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന സമയത്ത് കെസിയെ മാധ്യമങ്ങള്‍ വേട്ടയാടിയതാണെന്നും എ.പി. അനില്‍ കുമാര്‍ പറഞ്ഞു. മുന്‍ കാലങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. തന്റെ തീരുമാനം മുന്നണിക്കുള്ളില്‍ പറയും, അതാണ് ശീലമെന്നും എ. പി. അനില്‍ കുമാര്‍ വ്യക്തമാക്കി.
















