
വടകര: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും കായിക മന്ത്രിയുമായ ഒ.ജെ. ജനീഷിനെ കണ്ണൂരില്‍ ഡിവൈഎഫ്‌ഐ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത്
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വടകരയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് പ്രസിഡന്റ് സി. നിജിന്‍, മുഹമ്മദ് മിറാഷ്, സജിത്ത് മാരാര്‍, അഭിനന്ദ് ജെ മാധവ്, ജിബിന്‍ രാജ് കൈനാട്ടി, സഹീര്‍ കന്തിലാട്ട്, ജുനൈദ് കാര്‍ത്തികപ്പള്ളി, കാര്‍ത്തിക് ചോറോട്, ബിപിന്‍ പുറങ്കര, അരുണ്‍ മുയ്യോട്ട്, ജി. ശ്രീനാഥ്, ധനേഷ് വള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















