
വടകര: തിരുവനന്തപുരത്ത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ക്കു നേരെ നടന്ന പോലീസ്-യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ
വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം സംഘടിപ്പിച്ചു. വടകര കേളുവേട്ടന് മന്ദിരത്തില്‍ നിന്ന് ആരംഭിച്ച് പ്രകടനത്തില്‍ യൂത്ത് കോണ്‍ഗ്രസിനും പോലീസിനുമെതിരെ മുദ്രാവാക്യം ഉയര്‍ന്നു. പുതിയ സാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധ പരിപാടി സിപിഎം ഏരിയ സെക്രട്ടറി ടി പി ഗോപാലന് ഉദ്ഘാടനം ചെയ്തു. എം.എം.സിയാന അധ്യക്ഷത വഹിച്ചു. എം.കെ അക്ഷയ് സ്വാഗതവും എം.പി ആദര്‍ശ് നന്ദിയും പറഞ്ഞു.
















