കൊയിലാണ്ടി: ബിജെപി സംസ്ഥാന കാര്യാലയം മാരാര്‍ജി ഭവന് ആക്രമിച്ചതിലും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.കെ.കൃഷ്ണദാസിനെ ആക്രമിച്ചതിലും പ്രതിഷേധിച്ച് ബിജെപി
കൊയിലാണ്ടിയില്‍ ബിജെപി പ്രകടനം നടത്തി. കോഴിക്കോട് നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എസ്.ആര്.ജയ്കിഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.വൈശാഖ് അധ്യക്ഷത വഹിച്ചു. എസ്സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി.ബിനീഷ്, ജില്ലാ ഉപാധ്യക്ഷന്‍ വി.കെ.ജയന്, സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ വായനാരി വിനോദ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപാ കുനിയില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ജിതേഷ് കാപ്പാട്, അഭിന്‍ അശോക്, അമല്‍ ഷാജി എന്നിവര്‍ സംസാരിച്ചു. കെ.പി.എല്‍.മനോജ്, പ്രിയ ഒരുവമ്മല്‍, രവി വല്ലത്ത്, രഞ്ജിത്ത് പൊയില്‍ക്കാവ്, അഭിജിത്ത്, ഐശ്വര്യ എന്നിവര്‍ നേതൃത്വം നല്കി.















