നാദാപുരം: തിരുവനന്തപുരത്തെ പോലീസ് നിലപാടിലും യൂത്ത് കോണ്‍ഗ്രസ് അക്രമത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍
കല്ലാച്ചിയില്‍ പ്രകടനവും മുഖ്യമന്ത്രി വി.ഡി.സതീശന്റെ കോലം കത്തിക്കുകയും ചെയ്തു. കല്ലാച്ചി സിപിഎം ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കല്ലാച്ചി പോസ്റ്റോഫീസ് പരിസരത്ത് സമാപിച്ചു. ഡിവൈഎഫ്ഐ ജില്ലാ ജോ. സെക്രട്ടറി പി.രാഹുല്‍ രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.അഷില്‍ അധ്യക്ഷനായി. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം പി.താജുദ്ദീന്, എന്‍.കെ.മിഥുന്, കെ.വി.ലിജിന, എം.ശരത്ത്, ഇ.പി.നിജിലേഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എ.കെ.ബിജിത്ത് സ്വാഗതം പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് ഏറെ നേരം സംസ്ഥാന പാതയില്‍ ഗതാഗത സ്തംഭനമുണ്ടായി.















