
വടകര: താഴെഅങ്ങാടിയിലെ ചുങ്കം ബീച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് താഴെ അങ്ങാടി യൂണിറ്റ് കമ്മിറ്റി ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം
നല്‍കി.
പുരാതനകാലത്തു വടകര താലൂക്കിലെ മലഞ്ചരക്കുകള്‍ വിവിധ സംസ്ഥാനത്തും മറ്റു രാജ്യങ്ങളിലേക്കും ഉരു, കപ്പല്‍ മാര്‍ഗം അയച്ചത് ഈ ചുങ്കം കടപ്പുറം വഴിയായിരുന്നു. എന്നാല്‍ ലോറിയുടെ ആഗമനത്തോടെ ഈ സംവിധാനം നിലക്കുകയും ബീച്ച്
അനാഥാവസ്ഥയിലാവുകയും ചെയ്തു.
വടകര നഗരവാസികള്‍ക്ക് വൈകുന്നേരം വിശ്രമിക്കാന്‍ നാലു കിലോമീറ്റര്‍ അകലെയുള്ള സാന്റ്ബാങ്ക്‌സില്‍ പോകേണ്ട അവസ്ഥയാണ്. ചുങ്ക് ബീച്ച് ഉപയോഗിക്കുകയാണെങ്കില്‍ ഉപകാരപ്രദമാവും. നാടിന് അലങ്കാരമാവുകയും ചെയ്യും. കടലോരത്ത് ഇന്റര്‍ലോക്ക് വിരിച്ച് വാക്ക് വേ നിര്‍മിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ തേടിയാണ് എംഎപി നാസര്‍, കെ.പി. നജീബ്, എന്‍.വി.റാഫി, ടി.പി. ഉസ്മാന്‍, നവാസ് എന്നിവരടങ്ങിയ സംഘം മന്ത്രിക്ക് നിവേദനം നല്‍കിയത്.
















