വടകര: ചോറോട് വൈക്കിലശ്ശേരി കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ
സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റി ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. ഫര്‍ണിച്ചറുകളും നോട്ടീസ് ബോര്‍ഡുകളും കൊടിമരവും ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ അക്രമികള്‍ തകര്‍ത്തു. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമമാണിത്.
സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ അക്രമികളെയും എത്രയും വേഗം തിരിച്ചറിഞ്ഞ് നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനും പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ചോറോട് മണ്ഡലം പ്രസിഡന്റ് ജിബിന്‍ രാജ് ആവശ്യപ്പെട്ടു.
















