കൊയിലാണ്ടി: തിരുവനന്തപുരത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ എസ്എഫ്ഐ യുടെ നേതൃത്വത്തില്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കൊയിലാണ്ടി ടൗണില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സ്റ്റേഷന് മുന്നില്‍ പോലീസ് ബാരിക്കേഡ്
വെച്ച് തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറെ നേരെ ഉന്തും തള്ളും ഉണ്ടായി. നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കി. സംസ്ഥാന കമ്മിറ്റി അംഗം ഫര്ഹാന് ഉദ്ഘടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഭിനവ് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍.ബിജീഷ്, അമല്‍ ദേവ്, അനുനന്ദ് എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി ഏരിയയിലെ സ്കൂളുകളില്‍ പഠിപ്പു മുടക്ക് സമരം പൂര്‍ണമായിരുന്നു.















