വടകര: വടകര മുനിസിപ്പാലിറ്റിയിലെ തീരപ്രദേശമായ മുകച്ചേരിഭാഗത്ത് തെരുവുനായയുടെ പരാക്രമം. മൂന്ന് വയസുകാരി ഉള്‍പെടെ മൂന്നു പേര്‍ക്ക് കടിയേറ്റു. ഒരാളെ
വ്യാഴാഴ്ച രാവിലെയും രണ്ടു പേരെ വൈകുന്നേരവുമാണ് കടിച്ചത്. കടലോരത്ത് കിടന്നയാള്‍ക്കാണ് രാവിലെ കടിയേറ്റത്. വൈകുന്നേരം മുറ്റം അടിച്ചുവാരുകയായിരുന്ന സ്ത്രീയെയും കളിച്ചുകൊണ്ടിരുന്ന കുട്ടിയെയുമാണ് കടിച്ചത്. മൂന്നു പേരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.















