വടകര: വീടിനോട്‌ചേര്‍ന്ന് നൂറുകണക്കിന് മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ‘കുട്ടി വനം’ തീര്‍ത്ത പരിസ്ഥിതി പ്രവര്‍ത്തകരായ ചോറോട് രൈയരങ്ങോത്ത് ഇന്ദിര ടീച്ചറെയും സുഭാഷ് ചന്ദ്രബോസിനെയും പരിസ്ഥിതി ദിനത്തില്‍ ജനശ്രീ മിഷന്‍ വടകര ബ്ലോക്ക് കമ്മിറ്റി ആദരിച്ചു. ചന്ദനം ഊദ്, രുദ്രാക്ഷം തുടങ്ങിയ ചെടികളും അപൂര്‍വങ്ങളായ നൂറുകണക്കിന് ഔഷധസസ്യങ്ങളും വെച്ചുപിടിപ്പിച്ചാണ് വീട്ടുവളപ്പില്‍ കുട്ടിവനം തീര്‍ത്തത്. വരും തലമുറയ്ക്ക് കാത്തുവെക്കാന്‍ ഇത്തരം ജൈവ ലോകത്തേക്കാള്‍ വലുതായി ഒന്നുമില്ലന്ന് ഉറച്ചു വിശ്വസിക്കുന്ന ഇവര്‍ നിരവധി പേര്‍ക്ക് ആ സന്ദേശം പകര്‍ന്നു നല്‍കാനും ശ്രമിക്കുന്നു.
കുട്ടി വനത്തില്‍ എത്തിയ ജനശ്രീ പ്രവര്‍ത്തകരെ ഇരുവരും ഔഷധസസ്യങ്ങള്‍ പരിചയപ്പെടുത്തി. കുട്ടിവനം തീര്‍ത്ത ഇന്ദിര ടീച്ചറെയും സുഭാഷ് ചന്ദ്രബോസിനെയും ജനശ്രീ വടകര ബ്ലോക്ക് ചെയര്‍മാന്‍ കെ കെ മുരുകദാസ് ആദരിച്ചു. ആര്‍.കെ.പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ നാടക രചയിതാവും സാഹിത്യകാരനുമായ ആര്‍.ബാലകഷ്ണന്‍, എസ് മോഹനന്‍, രമേശന്‍ കിഴക്കയില്‍, അമ്പിളി.ടി, ശിവകുമാര്‍ പി, രേണുക, ഗംഗാധരന്‍ ആര്‍, .പുഷ്പലത കെ.ടി, ബിന്ദു.എന്‍, ടി.കെ.സൈഫുന്നിസ, പ്രവീണ എന്നിവര്‍ സംസാരിച്ചു.