വടകര: സ്‌കൂട്ടറില്‍ മാരകായുധമായ ഉറുമി കടത്തിയെന്ന കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന്
കണ്ട് കോടതി വെറുതെ വിട്ടു. മന്തരത്തൂര്‍ എടത്തുംകര അമ്പിടാട്ടില്‍ ഗിരീഷിനെയാണ് (58) വടകര ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് അലി ഫാത്തിമ വിട്ടയച്ചത്. വടകര പോലീസ് കണ്‍ട്രോള്‍ റും സബ് ഇന്‍സ്‌പെക്ടറും സഘവും 20-2-2020ന് മന്തരത്തൂര്‍ അമ്പലമുക്ക് ചാലില്‍പീടികക്ക് സമിപം നടന്ന വാഹന പരിശോധനയില്‍ ഗീരിഷ് ഓടിച്ച കെഎല്‍ 18 വൈ 2355 നമ്പര്‍ സ്‌കൂട്ടറിന്റെ സീറ്റ് ബോക്‌സില്‍ നിന്നു മാരകായുധമായ ഉറുമി കണ്ടെടുത്തു
എന്നാണ് കേസ്. പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലന്ന് വിധിയില്‍ പറയുന്നു. ആംസ് ആക്ട് പ്രകാരം കേസെടുക്കുന്നതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുണ്ട്. ഇതിന് നടപടികളുമുണ്ട്. ഇതിലൊക്കെ കൃത്യത വരുത്തിയാലേ പ്രതി കുറ്റക്കാരനാണെന്ന് കാണാനാവൂ. പ്രതിക്കു വേണ്ടി അഡ്വ.പി.പി.സുനില്‍ കുമാര്‍ ഹാജരായി.
















