തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ആസൂത്രിതമായി
അരങ്ങേറിയ ഗുണ്ടാപ്പടയുടെ ആക്രമണമാണ് തലസ്ഥാനത്ത് കണ്ടതെന്നും മുഖ്യമന്ത്രി വി.ഡി സതീശനെ സംരക്ഷിക്കാനായിരുന്നു ഇത്തരത്തില്‍ ബോധപൂര്‍വം ഗൂഢാലോചന നടത്തിയതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
എസ്എഫ്ഐക്കാര്‍ തകര്‍ത്ത വാഹനമേതാണെന്ന് കാണിക്കട്ടെ. എസ്എഫ്ഐക്കാര്‍ കടന്നാക്രമിച്ചിട്ടില്ല. യൂത്ത് കോണ്‍ഗ്രസ്‌കാര്‍ കല്ലും തീപ്പന്തവും ഹോസ്റ്റലിലേക്ക് എറിയുകയായിരുന്നു. ബോധപൂര്‍വ്വം ആസൂത്രണം ചെയ്തിട്ടായിരുന്നു ആക്രമണം നടത്തിയത്-എം വി ഗോവിന്ദന്‍ പറഞ്ഞു.
എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പൊലീസിലെ രണ്ട്
ക്രിമിനലുകള്‍ ആക്രമിച്ചു. കുട്ടികളെ തലയ്ക്കടിക്കുകയായിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ കയറിയുള്ള കടന്നാക്രമണം. ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം ഉണ്ടാകും. ക്യാമ്പസുകളില്‍ വലിയ വിജയമാണ് എസ്എഫ്ഐ നേടിയിട്ടുള്ളത്. എസ്എഫ്ഐയെ തകര്‍ക്കാന്‍ പൊലീസിനെ ഉപയോഗിച്ചുകൊണ്ട് ശ്രമിച്ചാല്‍ ചെറുക്കും. പരിക്കേറ്റവരെ ആംബുലന്‍സിലും കയറി ആക്രമിച്ചു. പൊലീസിനെ ഉപയോഗിച്ചുകൊണ്ട് മന്ത്രിമാര്‍ അടക്കം ഇതിന് നേതൃത്വം നല്‍കി എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അന്താരാഷ്ട്ര വയോജനദിനാശംസകൾ
അശാന്തിയുടെ പർവ്വങ്ങളിലാണ്
വയോജനങ്ങൾ ജീവിക്കുന്നത്….
രോഗങ്ങളും അപകടങ്ങളും വന്നാൽ
അശാന്തി പടരാതിരിക്കാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് ഉപകരിക്കും
വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















