
വടകര: വടകരയിലെത്തിയ ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥിനു നേരെ യുവമോര്‍ച്ച
പ്രതിഷേധം. ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രിക്കു നേരെ വീരഞ്ചേരിയിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കുറച്ച് പേര്‍ മുദ്രാവാക്യം
മുഴക്കി കൊടിയുമായി വാഹനത്തിന് മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രി പിന്നീട് വടകര സാന്റ്ബാങ്ക്‌സില്‍ സന്ദര്‍ശനം നടത്തി. കര്‍ശന സുരക്ഷയാണ് മന്ത്രിക്ക് വടകരയില്‍ ഒരുക്കിയത്.
















