കണ്ണൂര്‍: മന്ത്രി ഒ.കെ. ജനീഷിന് നേരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. വിവിധയിടങ്ങളില്‍ വെച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി.
തളിപ്പറമ്പിലും പയ്യന്നൂരിലുമാണ് വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കല്ലുകൊണ്ടും കൈ കൊണ്ടും ആക്രമണം നടത്തിയെന്നാണ് പരാതി. കാസര്‍കോട് നിലേശ്വരത്തു മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. അഞ്ചിടത്ത് വെച്ച് തനിക്കെതിരെ ആക്രമണമുണ്ടായതായി ഒ ജെ ജനീഷ് പ്രതികരിച്ചു.
തളിപ്പറമ്പില്‍ സ്ഥലത്തുണ്ടായിരുന്ന പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി
മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് ശേഷം മന്ത്രി ഈ വാഹനത്തില്‍ തന്നെയാണ് യാത്ര തുടര്‍ന്നത്. ഇതിന് പിന്നാലെയാണ് പയ്യന്നൂരില്‍ ആക്രമണമുണ്ടായത്. തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മില്‍ കയ്യാങ്കളിയും ഉണ്ടായി. കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടിക്കുശേഷം തളിപ്പറമ്പിൽ പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് കാസർകോട്ടേക്ക് പോവുക
യായിരുന്നു മന്ത്രി ജനീഷ്.
















