വടകര: കചിക ആര്‍ട്ട് ഗാലറിയില്‍ ഡോ. ജയഫര്‍ കാനാറത്തിന്റെ ചിത്രപ്രദര്‍ശനം ആരംഭിച്ചു. ഡോ. എം.മുരളീധരന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പവിത്രന് ഒതയോത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി രാജന്, ജോളി. എം. സുധന്, ജഗദീഷ് പാലയാട്, പ്രമോദ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-mm.jpeg?resize=567%2C533&ssl=1)
മാണിക്കോത്ത്, ബിജോയ് കാരേതയ്യില്, ശ്രീജിത്ത് വിലാതപുരം തുടങ്ങിയവര്‍ സംസാരിച്ചു. ഹിന്ദുസ്ഥാനി സംഗീതജ്ഞന് സഞ്ജയ്യുടെ പുല്ലാങ്കുഴല്‍ വാദനം ചടങ്ങിന് പകിട്ടേകി. വടകര സഹകരണ ആശുപത്രിയിലെ എല്ല് രോഗവിഭാഗം സര്‍ജനാണ് ഡോക്ടര്‍ ജയഫര്‍. ജലച്ചായ ചിത്രരചനാരീതിയില്‍ 50 ഓളം വൈവിധ്യമാര്‍ന്ന ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടക്കുന്നത്. മെയ് 19 വരെ പ്രദര്‍ശനം നീണ്ടുനില്‍ക്കും.