
വടകര: മടപ്പളി ഗവ. കോളജ് ഡിഗ്രി സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോഴ്‌സിന് പഠിക്കുന്നവര്‍ക്ക് കോളജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ്,
എയ്ഞ്ചല്‍സിന്റെ സഹകരണത്തോടെ ജീവന്‍ രക്ഷാ പരിശീലന ശില്പശാല സംഘടിപ്പിച്ചു. അടിയന്തരഘട്ടങ്ങളില്‍ ജീവന്റെ കാവലാളാവാന്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ശില്‍പശാല ശ്രദ്ധേയമായി.
കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.വി. ഹരി ശില്പശാല ഉദ്ഘാടനം ചെയ്തു.
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം തലവന്‍ അസോസിയേറ്റ് പ്രൊഫസര്‍ പി.എം. ഷിനു അധ്യക്ഷത വഹിച്ചു. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അസോസിയേറ്റ് പ്രൊഫസര്‍ ഹരിത എസ്. കുറുപ്പ്, എയ്ഞ്ചല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി. രാജന്‍ എന്നിവര്‍ സംസാരിച്ചു.
എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ ട്രെയിനര്‍മാരായ പി.പി. സത്യനാരായണന്‍, ഷാജി പടത്തല എന്നിവര്‍ ശില്പശാലക്കു നേതൃത്വം നല്‍കി.
















