ന്യൂഡൽഹി: ഗുരുതരമായി പരിക്കേറ്റിട്ടും സമയോചിതമായി പ്രവർത്തിച്ച് കോക്ക്പിറ്റിന്റെ വാതിൽ തുറന്നുകൊടുക്കുകയും യാത്രക്കാരുടെയും മറ്റു ജീവനക്കാരുടെയും സഹായത്തോ
ടെ അക്രമിയെ കീഴടക്കാൻ സഹായിക്കുകയും ചെയ്ത സ്മിതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അഭിനന്ദിച്ചു.
“ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു യഥാർഥ ഹീറോയാണ്. ജീവൻ അപകടത്തിലായ അവസ്ഥയിലും അദ്ദേഹം കാണിച്ച അസാമാന്യ ധൈര്യവും നിശ്ചയദാർഢ്യവുമാണ് നൂറുകണക്കിനു മനുഷ്യജീവനുകൾ രക്ഷിച്ചത്,”-മോദി എക്സിൽ കുറിച്ചു. പ്രധാനമന്ത്രി സ്മിതിന്റെ കുടുംബവുമായി ഫോണിൽ സംസാരിക്കുകയും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റിട്ടും അസാമാന്യ ധൈര്യവും ആത്മവീര്യവും പ്രകടിപ്പിച്ച ക്യാപ്റ്റൻ
സ്മിത് മച്ചാർ ഒരു യഥാർഥ ഹീറോയാണെന്ന് നെതന്യാഹുവും വിശേഷിപ്പിച്ചു. അക്രമിയായ സഹപൈലറ്റിന്റെ കുത്തേറ്റ് രക്തത്തിൽ കുളിച്ച നിലയിലും തന്റെ അവസാന ഊർജവും സംഭരിച്ച് സ്മിത് കോക്ക്പിറ്റിന്റെ സ്റ്റീൽ വാതിൽ തുറന്നുകൊടുത്തതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ഇത് മറ്റൊരു ‘സെപ്റ്റംബർ 11’ മോഡൽ വിമാന ദുരന്തമാകുന്നത് തടഞ്ഞതായി നെതന്യാഹു വ്യക്തമാക്കി.
കുത്തേറ്റു ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലും സമയോചിതമായി ഇടപെട്ടു വലിയൊരു ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അഭിനന്ദിച്ചു. “പുറത്തുനിന്ന് ആർക്കും എളുപ്പത്തിൽ തുറക്കാൻ കഴിയാത്ത കട്ടിയുള്ള സ്റ്റീൽ വാതിലുകളാണ് കോക്ക്പിറ്റിലുള്ളത്. രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും പൈലറ്റ് ആ
വാതിൽ തുറന്നുകൊടുത്തതാണ് രക്ഷാപ്രവർത്തനത്തിൽ വഴിത്തിരിവായത്’-ട്രംപ് പറഞ്ഞു.
ദുബായില്‍നിന്നു ഇസ്രയേലിലെ ടെല്‍ അവീവിലേക്കു പറന്ന ഫ്ലൈ ദുബായ് വിമാനത്തിലാണ് പൈലറ്റും സഹ പൈലറ്റും തമ്മില്‍ രക്തരൂഷിതമായ ഏറ്റുമുട്ടലുണ്ടായത്.
കോക്പിറ്റിനുള്ളില്‍ ഒമാന്‍ സ്വദേശിയായ സഹ പൈലറ്റ് വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും തടയാന്‍ നോക്കിയ മുഖ്യ പൈലറ്റ് സ്മിത് മച്ചാറിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തതോടെ വിമാനത്തിന്റെ നിയന്ത്രണം ഭാഗികമായി നഷ്ടപ്പെട്ടു. രണ്ടു മിനിറ്റില്‍ താഴെ സമയം കൊണ്ട് വിമാനം 34,000 അടി ഉയരത്തില്‍നിന്ന് 16,600 അടിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
വിമാനത്തിന്മേല് അടിയന്തര നിയന്ത്രണം വേണമെന്നു കാണിച്ച് ജനറല്‍ എമര്‍ജന്‍സി
കോഡായ 7700-ഉം തൊട്ടുപിന്നാലെ വിമാനം റാഞ്ചിയെന്നു സൂചന നല്കുന്ന 7500 എന്ന ഇന്റര്‍നാഷണല്‍ കോഡും വിമാനത്തില്‍നിന്ന് സന്ദേശമായി പുറത്തുവന്നു.
കോക്പിറ്റിൽനിന്നു ബഹളം കേട്ട് ഓടിയെത്തിയ യാത്രക്കാരും ക്യാബിൻ ക്രൂവും ചേർന്ന് പരിക്കേറ്റ പൈലറ്റിനെ രക്ഷിക്കുകയും അക്രമിയായ സഹ പൈലറ്റിനെ ബലമായി കീഴടക്കി കെട്ടിയിടുകയുമായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിലെ പൈലറ്റുമാരിലൊരാൾ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചു.
















