
വടകര: പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയും മുന്‍ എംഎല്‍എയുയിരുന്ന അഡ്വ.എം കെ.പ്രേംനാഥിനെ കടത്തനാട് വനിത സഹകരണ സംഘം അനുസ്മരിച്ചു. നാരായണ നഗരം
പ്രേംനാഥ് സ്മരകഹാളില്‍ നടന്ന സമൃതിദിന സംഗമം ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റും അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ. ലീല അധ്യക്ഷത വഹിച്ചു. വി.പി.രമേശന്‍, പി.പി.രാജന്‍, എം.വി.ജയപ്രകാശ്, കെ.കെ.സുരേഷ്, കെ.കലാജിത്, ഒ.പിപ്രേമിനി, സി.കെ.സുധീര്‍, കെ.ശശികല, വി.ബാലകൃഷ്ണന്‍, സുഗണേഷ് കുറ്റിയില്‍, കുറുന്താറത്ത് രാജന്‍, വിഗിത, കെ.കെ. വനജ എന്നിവര്‍ സംസാരിച്ചു.
















