
മണിയൂര്‍: കിസാന്‍ സമ്മാന്‍നിധി അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നടപടിക്കെതിരെ കോഴിക്കോട് നോര്‍ത്ത്
ജില്ല കര്‍ഷക മോര്‍ച്ച മണിയൂര്‍ വില്ലേജ് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. മണിയൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ ഒ.പി ദിലീപന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നതിലൂടെ അര്‍ഹരായ കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോവുകയാണെന്നും അഗ്രി സ്റ്റോക്ക് വഴി രജിസ്റ്റര്‍ ചെയ്ത 5.5
ലക്ഷം കര്‍ഷകര്‍കരുടെ അപേക്ഷ കൃഷി വകുപ്പ് മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗം ചെറിയേരി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബിജെപി വില്ല്യാപ്പള്ളി മണ്ഡലം സെക്രട്ടറി സജിത്ത് പൊറ്റമ്മല്‍ സംസാരിച്ചു. കര്‍ഷക മോര്‍ച്ച ഏരിയ പ്രസിഡന്റ് അച്ചുതന്‍ സ്വാഗതം പറഞ്ഞു.
















