
കക്കട്ടില്‍: കക്കട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വടകര താലുക്ക് കാര്‍ഷിക വികസന ബാങ്കിന്റെ
നിലവിലെ കെട്ടിടം പൊളിച്ചുമാറ്റി ആധുനിക രീതിയിലുള്ള കെട്ടിടം പണിയാന്‍ ബാങ്ക് വാര്‍ഷിക പൊതുയോഗം തിരുമാനിച്ചു. ബാങ്ക് പ്രസിഡന്റ് വി.എം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബാങ്ക് സെക്രട്ടറി പി. പ്രമിള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസി. രജിസ്ട്രാര്‍ പ്രശാന്ത്, ഭരണസമിതി അംഗങളായ പ്രമോദ് കക്കട്ടില്‍, കളത്തില്‍ പിതാംബരന്‍, കുഞ്ഞബുള്ള, ടി. കെ. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.
















