
ഇരിങ്ങണ്ണൂര്‍: നവമ്പര്‍ 11,12,13,14 തിയ്യതികളില്‍ ഇരിങ്ങണ്ണൂര്‍ എച്ച്എസ്എസില്‍ നടക്കുന്ന നാദാപുരം സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സ്വാഗതസംഘമായി. ഇരിങ്ങണ്ണൂര്‍ ഹയര്‍
സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന യോഗം എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ പി. കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. നാദാപുരം എഇഒ സി.എച്ച്. സനൂപ് കലോത്സവ നടത്തിപ്പും ഒരുക്കങ്ങളും സംബന്ധിച്ച് വിശദീകരണം നല്‍കി.
തുണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി. പുരുഷു, എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വനി രാജീവ്, വാര്‍ഡ് മെമ്പര്‍ എ.ഡാനിയ, എച്ച്എം ഫോറം കണ്‍വീനര്‍
അബ്ദുള്‍ നാസര്‍, പി. എം. നാണു, പി.ടി.എ പ്രസിഡന്റ് പി. ശ്രീജിത്ത്, എം.പി.ടി.എ പ്രസിഡന്റ് ഗ്രീഷ്മ രാജീവ്, ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധു ജയരാജന്‍, ടി. കെ. അരവിന്ദാക്ഷന്‍, രമേശന്‍, ആര്‍. ടി ഉസ്മാന്‍, ഗംഗാധരന്‍ പാച്ചാകര, സി. പി പവിത്രന്‍, വി.പി സുരേന്ദ്രന്‍, നാദാപുരം എസ്‌ഐ സുരേഷ് കുമാര്‍, എന്‍.കെ രാജീവന്‍, എം എന്‍ രമേശ് ബാബു, വിവിധ അധ്യാപക സംഘടനാ നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.
















