
വടകര: ആട്ടവും പാട്ടുമായി എംയുഎംവിഎച്ച്എസ് സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. പ്രധാന വേദിയില്‍ നടന്ന ചടങ്ങില്‍ എംഐ സഭ മാനേജര്‍ എന്‍.പി. അബ്ദുല്ല ഹാജി ഉദ്ഘാടനം
ചെയ്തു. പ്രധാനാധ്യാപകന്‍ എന്‍പി അഷ്‌റഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫ്‌ളവേഴ്‌സ് ചാനല്‍ മ്യൂസിക് ഷോ ഫെയിം മിന്‍ഷ രാജീവ് മുഖ്യാതിഥിയായി. എംഐ സഭ സെക്രട്ടറി വി ഫൈസല്‍, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പള്‍ കെ.കെ. ഹാജറ, വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് മുഹമ്മദ് ഹിര്‍ഷാദ്, സ്റ്റാഫ് സെക്രട്ടറി അഷ്‌റഫ്
കൊളേരിക്കണ്ടി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ടി.എ. മുഹമ്മദ് ഫാറുഖ്, സ്‌കൂള്‍ ലീഡര്‍ അബ്ദുല്‍ ഫത്താഹ്, ടി.പി. റഹിം, നഫ്സാന തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വീനര്‍ ആര്‍. നൗഷാദ് സ്വാഗതവും കലാ വേദി സെക്രട്ടറി ആയിഷ അംറ നന്ദിയു പറഞ്ഞു.
രണ്ട് ദിവസം നാല് വേദികളിലായി നടക്കുന്ന കലാ മേളയില്‍ ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യുപി വിഭാഗങ്ങളില്‍ 150 ലധികം ഇനങ്ങളിലായി 500 ഓളം പ്രതിഭകള്‍ മാറ്റുരക്കും. രണ്ടാം ദിവസമായ നാളെ നൃത്ത ഇനങ്ങള്‍ അരങ്ങേറും.
















