
വടകര: കാപ്‌കോസ് ഹെഡ് ഓഫീസ് കെട്ടിട ശിലാസ്ഥാപനത്തോടനുബന്ധിച്ച് ഓപ്പറേഷന്‍ തൂഫാനൊപ്പം സഹകാരികളും എന്ന പ്രഖ്യാപനം നാളെ കാലത്ത് 11.30ന് വടകര
ടൗണ്‍ഹാളില്‍ നടക്കും. കോഴിക്കോട് റൂറല്‍ എസ്പി മെറിന്‍ ജോസഫ് പ്രഖ്യാപനം നടത്തും
ഒരുകോടി 80 ലക്ഷം രൂപ ചെലവില്‍ പുതിയ സ്റ്റാന്‍ഡിനടുത്ത് നിര്‍മിക്കുന്ന ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും
മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, ഷാഫി പറമ്പില്‍ എംപി, എംഎല്‍എമാരായ അഡ്വ.പ്രവീണ്‍കുമാര്‍, പാറക്കല്‍ അബ്ദുല്ല, കെ കെ രമ, അഡ്വ കെ ജയന്ത്, കെ എം
അഭിജിത്ത്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി കെ ശശി, സഹകരണ ജോയിന്‍ രജിസ്ട്രാര്‍ ഷീജ കെ, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ സതീഷ് പി, സാഹിത്യ അക്കാദമി ചെയര്‍മാന്‍ കല്‍പ്പറ്റ നാരായണന്‍, എന്‍. സുബ്രഹ്‌മണ്യന്‍, പിഎം നിയാസ്, മനയത്ത് ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കും















